അതെ..,കൊല ചെയ്താല്‍ മാത്രമേ കൊലയാളികള്‍ ആകൂ എന്നില്ല.
മരിക്കാന്‍ പ്രേരിപ്പിക്കുന്നവരും ഒരു തരത്തില്‍ പറഞ്ഞാല്‍ കൊലയാളികള്‍ തന്നെയാണ്. ഈ സംഭവവും അത്തരത്തില്‍ ഒന്നാണ്.
ആരതിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാന്‍ കോളേജ് തന്നെ ഒരു കമ്മിറ്റിയെ രൂപീകരിച്ചു, നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച കുട്ടി പിന്നെ ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്. കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചയാല്‍ ഞാനാണ്, അതുകൊണ്ട് ആദ്യം കമ്മിറ്റി എന്നെത്തന്നെ വിളിച്ചു.
കൂട്ടത്തില്‍ നല്ല ലുക്ക് ഉള്ള ഒരു പുള്ളി ചോദ്യങ്ങള്‍ ആരംഭിച്ചു. ആദ്യത്തെ ഒരു മിനിറ്റ് കഴിഞ്ഞപോള്‍ തന്നെ എനിക്ക് കാര്യം പിടികിട്ടി, കമ്മിറ്റിയുടെ ഉദ്ദേശം വേറെ ഒന്നും അല്ല.. "കിട്ടാവുന്ന തെളിവുകള്‍ എല്ലാ ശേഘരിക്കുക, എന്നിട്ട് അതെല്ലാം എത്രയും പെട്ടെന്നുതന്നെ നശിപ്പിക്കുക. കലക്കന്‍ ഐഡിയ. അതുകൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ എന്‍റെ കണ്ണുകള്‍ കൊണ്ട് ഉത്തരം പറഞ്ഞു "നീ പോടാ പുല്ലേ"
ആരതിയുടെ ആത്മഹത്യ ആ കലാലയത്തെ അകെ ഒന്ന് കുലുക്കി, വിദ്യാസമ്പന്നര്‍ എന്ന് സ്വയം ധരിച്ചിരുന്ന പലരും മനസ്സില്ലാക്കി, "മനസ്സിനെ മനസ്സിലാക്കാന്‍ വിദ്യ മാത്രം പോര എന്ന്".
രണ്ടാനമ്മയില്‍ നിന്നും രക്ഷപെട്ടു ഹോസ്റ്റല്‍ താമസമാക്കിയ ആരതിയുടെ അസ്വസ്ഥമായ മനസ്സിലെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ ഹോസ്റ്റല്‍ അധികാരികള്‍ക്ക് സാധിച്ചില്ല, മാനുഷിക മൂല്യങ്ങള്‍ മനസ്സിലാക്കാതെ വിദ്യാര്‍ത്ഥികളുടെ പേര്‍സണല്‍ ഡയറി കൈക്കലാക്കിയ കോളേജ് അധികാരികള്‍ ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റു ചെയ്തു, മാത്രമല്ല ഡയറിയിലെ പരാമര്‍ശങ്ങളെ പുറത്ത് അറിയിക്കും എന്ന് താക്കീതും നല്‍കി.അതും ആത്മഹത്യ ചെയ്യാന്‍ ആരതിയെ പ്രകോപിപ്പിച്ചു, തികച്ചും ഒറ്റപ്പെട്ടു എന്ന് തോന്നിയ ഒരു നിമിഷത്തില്‍ അത് സംഭവിക്കുകയും ചെയ്തു.
വിദ്യാസമ്പന്നരായ ഒരു കൂട്ടം വിവരം ഇല്ലാത്തവരുടെ ന്യായീകരിക്കാന്‍ കഴിയാത്ത തീരുമാനങ്ങള്‍ ഒടുവില്‍ ആരതിയെ ആത്മഹത്യയില്‍ എത്തിച്ചു.
നിയമം വഴിക്ക് പോയി, കാരണം ഇക്കാലത് സത്യം സംഭവിക്കാറില്ല, പകരം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.
പക്ഷെ ഈ ആത്മഹത്യയില്‍ അറിയാതെയും അറിഞ്ഞും പാപം പങ്കിട്ടവര്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും" അന്ന് ഞാനൊരു നല്ലവാക്കു പറഞ്ഞിരുന്നുവെങ്കില്‍ ഇന്നും ആരതി ജീവനോടെ ഉണ്ടായേനെ...!